മാവില് നിന്നും വീണു മരിച്ചു
1299451
Friday, June 2, 2023 1:23 AM IST
നേമം: മാങ്ങ പറിക്കുന്നതിനിടെ മാവില് നിന്നും വീണു മരിച്ചു. മൊട്ടമൂട് ഊരാക്കോട്ടുകോണം മേക്കുകര പുത്തന് വീട്ടില് മധു (50) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള മാവിൽ മാങ്ങ പറിക്കുന്നതിനിടെ കാല് വഴുതി വീഴുകയായിരുന്നു.
തലയ്ക്ക് പരിക്കേറ്റ മധുവിനെ ഉടന് ശാന്തിവിള ആശുപത്രിയില് എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം മെഡിക്കല് കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ശാന്തി .മക്കള്: രാജീവ്, സജീവ് മരുമക്കള് അപര്ണ്ണ,വിജി.