വൈഎംസിഎ ശതോത്തര സുവർണ ജൂബിലി ഗോൾഡ് മെഡൽ വിൻസന്റ് ജോർജിനു നൽകി
1299333
Thursday, June 1, 2023 11:56 PM IST
തിരുവനന്തപുരം: വൈഎംസിഎയുടെ ശതോത്തര സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈഎംസിഎ നാഷണൽ പ്രസിഡന്റ് വിൻസന്റ് ജോർജിനു ശതോത്തര സുവർണ ജൂബിലി ഗോൾഡ് മെഡൽ നൽകി ആദരിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ പ്രസിഡന്റ് ജോർജ് കൊച്ചുമ്മൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജേക്കബ് പുന്നൂസ്, നാഷണൽ ജനറൽ സെക്രട്ടറി ബെട്രം ദേവദാസ്, ആസിർ പാണ്ഡ്യൻ, പ്രസിഡന്റ് അസോസിയേഷൻ ഓഫ് വൈഎംസിഎ സെക്രട്ടറീസ് റെജി ജോർജ്, ട്രഷറർ നാഷണൽ കൗണ്‍സിൽ വൈഎംസിഎസ് ഓഫ് ഇന്ത്യ പ്രഫ. അലക്സ് തോമസ്, ചെയർമാൻ ജനറൽ പ്രോഗ്രാംസ് കെ.വി. തോമസ്, കെ.ഐ. കോശി, അഡ്വ. ഇടിക്കുള സക്കറിയ, ഡോ. ആർതർ ജേക്കബ്, ജേക്കബ് ജോർജ്, വൈഎംസിഎ ജനറൽ സെക്രട്ടറി ഷാജി ജയിംസ് എന്നിവർ പ്രസംഗിച്ചു.