ആഴിമലയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1299240
Thursday, June 1, 2023 2:13 AM IST
വിഴിഞ്ഞം: ആഴിമലയിൽ തിരയിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തീരത്തുനിന്ന് ഒന്നര നോട്ടിക്കൽ മൈൽ ഉൾക്കടലിൽ തെരച്ചിൽ നടത്തുകയായിരുന്ന തീരദേശ പോലീസിന്റെ പട്രോൾ ബോട്ട് സംഘം ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ടല അഴകം കാട്ടുവിള രാജേഷ് ഭവനിൽ തങ്കരാജ് ശോഭന ദന്പതികളുടെ മകൻ രാകേന്ദ്(27) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് ആഴിമലകാണാനായി സംഘം കാറിൽ കടൽക്കരയിൽ എത്തിയത്. തൊട്ടടുത്ത പാറക്കൂട്ടത്തിലിരുന്ന് മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തിയ ശേഷം രാകേന്ദുവും സുഹൃത്ത് അനിൽ കുമാറും കുളിക്കാനായി കടലിൽ ഇറങ്ങി . തിരയിൽ മുങ്ങിത്താണ അനിൽ കുമാറിനെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തിയെങ്കിലും രാകേന്ദു കടലിനടിയിലേക്ക് താഴ്ന്നു. വൈകുന്നേരം ആറരയോടെ നടന്ന സംഭവം രാത്രി ഏട്ടരയോടെ കൂടെ യുള്ളവർ തീരദേശ സ്റ്റേഷനിൽ എത്തി അറിയിച്ചതോടെയാണ് പുറം ലോകമറിഞ്ഞത്.
ഇവൻ മാനേജ്മെന്റ് സംഘത്തിൽപ്പെട്ട പുല്ലുവിള സ്വദേശി വിഷ്ണു, കണ്ടല സ്വദേശി സജു ,മുവോട്ടുകോണം സ്വദേശി അനു എന്നിവരുൾപ്പെട്ട അഞ്ചംഗ സംഘമാണ് ആഴിമലയിൽ എത്തിയത്. മെഡിക്കൽ കോളജിൽ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭാര്യ: ഐശ്വര്യ , മക്കൾ: ആംബ്രോസ്, ആദവ്.