ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചതായി പരാതി
1299069
Wednesday, May 31, 2023 11:39 PM IST
നെയ്യാറ്റിന്‍കര : അപകടത്തില്‍ പരിക്കേറ്റ യുവാവ് 108 ആംബുലന്‍സിലെ ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനത്തിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തതായി പരാതി.കോട്ടുകാല്‍ സ്വദേശി അരുൺ (39) നെതിരെയാണ് പരാതിയുള്ളത്. ഇന്നലെ രാത്രി പത്തേ കാലോടെയായിരുന്നു സംഭവം. ബാലരാമപുരത്തിനു സമീപം ബൈക്ക് അപകടത്തില്‍ അരുണിന് പരിക്കേറ്റു. നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിക്കുന്നതിനു 108 ആംബുലന്‍സിന്റെ സഹായം തേടി. ആംബുലന്‍സില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകുന്നതിനിടയില്‍ നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനു സമീപം ഇയാള്‍ അക്രമാസക്തനായി. വാഹനത്തിലുണ്ടായിരുന്ന മെയില്‍ നഴ്സിനെ ആദ്യം ആക്രമിച്ചു. പിന്നീട് തടയാന്‍ ചെന്ന ഡ്രൈവറെയും ഇയാള്‍ ആക്രമിക്കുകയായിരുന്നുവെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.
ഒപ്പ് സമാഹരണത്തിന്റെ
സംസ്ഥാനതല ഉദ്ഘാടനം നടത്തി
പേരൂര്‍ക്കട: ദളിത് ക്രൈസ്തവര്‍ക്ക് 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ തോതു ഉയര്‍ത്തി പ്രത്യേക സംവരണം നല്‍കണമെന്ന് റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എന്‍. രാജന് ആവശ്യപ്പെട്ടു. ഭാരതീയ സുവിശേഷ സംരക്ഷണ വേദി തിരുവനന്തപുരം പ്രസ് ക്ലബില്‍ സംഘടിപ്പിച്ച ഭീമ ഹര്‍ജി ഒപ്പ് സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസിഡന്റ് ജയന് മാളികമുറി അധ്യക്ഷത വഹിച്ചു. ബിഎസ്പി സംസ്ഥാന പ്രസിഡന്റ് ജോയി ആര് തോമസ് മുഖ്യപ്രഭാഷണം നടത്തി, ഡോ. വന്ധ്യരാജ്, ഡി.എസ്.രാജ്, പാസ്റ്റര്‍ ജയദാസ്, സോമന് മാസ്റ്റര്‍, ബാബുക്കുട്ടന് വൈദ്യര്, മഹേഷ് ചേരന് തുടങ്ങിയവര്‍ പങ്കെടുത്തു.