പാലോട് : കുരങ്ങിന്റെ ആക്രമണത്തിൽ നാലുവയസുകാരിക്ക് പരിക്ക്. ചിറ്റൂർ മീരാൻവെട്ടി കരിക്കകം ബ്ലോക്ക് നമ്പർ 13ൽ മുഹമ്മദ് ഷാജു റസിയ ബീഗം ദമ്പതികളുടെ മകൾ അറഫാ ഫാത്തിമക്കാണ് പരിക്കേറ്റത്. വീടിനുള്ളിൽ കളിക്കുകയായിരുന്ന കുട്ടിയെ മൂന്നു കുരങ്ങുകൾ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. വീട്ടുകാർ ബഹളം വച്ചതോടെ ഇവ ഓടിപ്പോയി. പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വീട്ടിലും പരിസരത്തും നിരന്തരമായി കുരങ്ങു ശല്യമുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ഓടുകൾ വലിച്ചെറിയുക, വാട്ടർ ടാങ്കിലെ ജലം മലിനപ്പെടുത്തുക, വളർത്തുമൃഗങ്ങളെ ആക്രമിക്കുക തുടങ്ങിയവ കുരങ്ങുകൾ നിരന്തരം ചെയ്യാറുണ്ടെങ്കിലും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വാട്ടുകാർ പറഞ്ഞു.