ജെസിബിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
1298786
Wednesday, May 31, 2023 4:27 AM IST
പാലോട് : ജെസിബിയും കാറും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്. നന്ദിയോട് കാലൻകാവിന് സമീപം ഇന്നലെ രാത്രി ഏഴരയ്ക്കാണ് സംഭവം.
വിതുരയിലേക്ക് പോയ ജെസിബിയും വിതുരയിൽ നിന്നുംവന്ന കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊല്ലം ചന്നപ്പേട്ട സ്വദേശികളായ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു.