ആർദ്രയെ അനുമോദിച്ച് രാജീവ്ഗാന്ധി കള്‍ച്ചറല്‍ ഫോറം
1298775
Wednesday, May 31, 2023 4:19 AM IST
തിരുവനന്തപുരം: ഐഎഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഴൂര്‍ മുട്ടപ്പലം ഹരിദേവ മന്ദിരത്തിൽ ആർദ്ര അശോകിനെ രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫോറം ഭാരവാഹികള്‍ വസതിയിലെത്തി അനുമോദിച്ചു. ഫോറം പ്രസിഡന്റ്അഡ്വ. എസ്. കൃഷ്ണകുമാര്‍ ഉപഹാരം നല്കി. പഞ്ചായത്ത് അംഗങ്ങളായ കെ. ഓമന, സജിത്ത് മുട്ടപ്പലം, ഭാരവാഹികളായ വി.കെ.ശശിധരന്, അഴൂര്‍ വിജയന് , മാടന്‍വിള നൗഷാദ്, എ.ആര്. നിസാര്‍, എസ്. ജി. അനില്‍കുമാര്‍, രാജന് കൃഷ്ണപുരം, അനു വി.നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.