പഠനോപകരണങ്ങൾ വിതരണം ചെയ്തു
1298770
Wednesday, May 31, 2023 4:16 AM IST
വെഞ്ഞാറമൂട് : നെല്ലനാട് പഞ്ചായത്തിലെ അതിദാരിദ്ര നിർമാർജന പദ്ധതി ലിസ്റ്റ് പ്രകാരമുള്ള മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുടെ വീടുകളിൽ നേരിട്ടെത്തിയാണ് പുതിയ അധ്യയന വർഷത്തേയ്ക്ക് ആവശ്യമായ മുഴുവൻ പഠന സാമഗ്രികളുമടങ്ങുന്ന കിറ്റ് കൈമാറിയത്. അതോടൊപ്പം വിദ്യാർഥികൾക്ക് ആവശ്യമായ ഭക്ഷണം തടസമില്ലാതെ വിതരണം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ച് വരുന്നതായി പ്രസിഡന്റ് ബീനാ രാജേന്ദ്രൻ അറിയിച്ചു.