വിദ്യാർഥികൾക്ക് ടെക്നോപാർക്ക് പഠന ഉപകരണങ്ങൾ നൽകി
1298423
Tuesday, May 30, 2023 12:07 AM IST
തിരുവനന്തപുരം: ടെക്നോപാർക്ക്, പാർക്ക്- സെന്റർ സ്റ്റാഫ് അസോസിയേഷൻ പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
തിരുവനന്തപുരം കല്ലറയിൽ പ്രവർത്തിക്കുന്ന സ്കൂളിലെ വിദ്യാർഥികൾക്ക് ടെക്നോപാർക്ക് സന്ദർശിക്കാനും അവസരമൊരുക്കി. ടെക്നോപാർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ സഞ്ജീവ് നായർക്കൊപ്പംഒരു മണിക്കൂറിലധികം ചെലവഴിച്ച വിദ്യാർഥികൾ കലാ പരിപാടികളും അവതരിപ്പിച്ചു.
ടെക്നോപാർക്ക് ചീഫ് ഫിനാൻസ് ഓഫീസർ ജയന്തി ലക്ഷ്മി, ജനറൽ മാനേജർ (പ്രൊജക്റ്റ്സ്) മാധവൻ പ്രവീണ്‍, കേരള ഐ.ടി പാർക്സ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ മഞ്ജിത്ത് ചെറിയാൻ, അസിസ്റ്റന്റ് മാനേജർ (എച്ച് ആർ ആൻഡ് ലീഗൽ) ശ്രീജ വിജയൻ, അസോസിയേഷൻ പ്രസിഡന്റ് രാഹുൽ തന്പി, സെക്രട്ടറി മധു ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു