വെള്ളറട: കുടുംബശ്രീ മിഷന്റെ 25 -ാം വാര്ഷികാഘോഷത്തോടനുബന്ധിച്ചു നടത്തിയ കുടുംബശ്രീ കലോത്സവം "അരങ്ങ് 2023' ജില്ലാതല കലോത്സവത്തില് ഒറ്റശേഖരമംഗലം ഏറ്റവും കൂടുതല് പോയിന്റുനേടി ഓവറോള് ചാമ്പ്യന്ഷിപ്പ് കരസ്ഥമാക്കി.
അരങ്ങിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര് നിര്വഹിച്ചു. എഡിഎ തലം മുതല് സംസ്ഥാനതലംവരെ നടന്ന അരങ്ങ് കലോത്സവത്തില് തിരുവനന്തപുരം ജില്ലയിലെ 30,882 അയല്ക്കൂട്ടങ്ങളിലെയും 1,548 ഓക്സിലറി ഗ്രൂപ്പുകളിലെയും 1000 ലധികം സ്ത്രീകളാണ് പങ്കെടുത്തത്.
140 പോയിന്റുകളോടെയാണ് ഒറ്റശേഖരമംഗലം സിഡിഎസ് ഓവറോള് ചാമ്പ്യന്മാരായത്. 108 പോയിന്റുമായി ചെറുന്നിയൂര് സിഡിഎസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില് നടന്ന സമാപന സമ്മേളനവും സമ്മാനദാനവും ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന് കോ-ഓർഡിനേറ്റര് ഡോ. ബി നജീബ് സ്വാഗതവും തിരുവനന്തപുരം നഗരസഭാ സിഡിസ്- രണ്ടി ന്റെ ചെയര്പേഴ്സണ് വിനീത നന്ദിയും പറഞ്ഞു. പ്രശസ്ത കവി മുരുകന് കാട്ടാക്കട മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്പേഴ്സണ് സുനിത ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്ഡിംഗ് കമ്മറ്റി ചെയര്മാന് വിളപ്പില് രാധാകൃഷ്ണന്, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ ഗീതാ നസീര്, സ്മിത സുന്ദരേശന് ഗവണ്മെന്റ് വിമന്സ് കോളജ് പ്രിന്സിപ്പാള് ഡോ. വി കെ അനുരാധ എന്നിവര് പ്രസംഗിച്ചു. മികച്ച പ്രവര്ത്തനത്തിനുള്ള ആദ്യമൂന്നു സ്ഥാനങ്ങള് നേടിയ കോട്ടുകാല്, ആര്യനാട് കുളത്തൂര് സിഡിഎസുകള്ക്കുള്ള പുരസ്കാരങ്ങള് മന്ത്രി വിതരണം ചെയ്തു.