നെയ്യാറ്റിന്‍കര: യുവതിയോട് കെഎസ്ആര്‍ടിസി ബസില്‍ അപമര്യാദയായി പെരുമാറിയ പഞ്ചായത്ത് ഓഫീസ് ക്ലാര്‍ക്കിനെ അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തി (32) നെയാണ് നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ഒന്‍പതരയോടെ വഴിമുക്കിനു സമീപത്തായിരുന്നു സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിവരം നെയ്യാറ്റിന്‍കര പോലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇയാളെ നെയ്യാറ്റിന്‍കര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കോട്ടയം ജില്ലയിലെ വിജയപുരം പഞ്ചായത്ത് ഓഫീസിലെ ക്ലര്‍ക്കാണെന്ന് പോലീസ് അറിയിച്ചു.