കോവളം : കോവളത്ത് കടലിൽ കുളിക്കവെ അടിയൊഴുക്കിൽ പെട്ട യുവാവിനെ ലൈഫ്ഗാർഡുകൾ രക്ഷപ്പെടുത്തി. മണക്കാട് ഗംഗാനഗർ സ്വദേശി മുജീബിനെയാണു രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയാേടെ കാോവളം ഗ്രാേവ് ബീച്ചിൽ കടലിൽ കുളിക്കവെയാണ് യുവാവ് അടിയാെഴുക്കിൽപെട്ടത്. സംഭവംകണ്ട ലെെഫ് ഗാർഡു മാരായ ശശിധരൻ, മുരുകൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.