രാജേന്ദ്രന് നായര്‍ അനുസ്മരണം
1297903
Sunday, May 28, 2023 2:58 AM IST
വെള്ളറട: ബിജെപി വെള്ളറട മണ്ഡലം സെക്രട്ടറിയായിരുന്ന രാജേന്ദ്രന് നായര്‍ അനുസ്മരണം കള്ളിക്കാട് ജംഗ്ഷനില്‍ നടന്നു. ബിജെപി കള്ളിക്കാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് അനുശോചന യോഗം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാര്‍, സിപിഎം ലോക്കല്‍ കമ്മറ്റി അംഗം വിനോദ് കുമാര്‍, സി പിഐ ലോക്കല്‍ കമ്മറ്റി അംഗം കൃഷ്ണ പ്രശാന്ത്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി അംഗം ഷാജികുമാര്‍, കേരള കോണ്‍ഗ്രസ് (ജെ)മണ്ഡലം പ്രസിഡന്റ് കള്ളിക്കാട് സുരേന്ദ്രന്, കേരള കാമരാജ് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം ലൈജു തുടങ്ങിയവർ പങ്കെടുത്തു.