യൂത്ത് റെഡ്ക്രോസ് ഇൻഡക്ഷൻ പരേഡ്
1297901
Sunday, May 28, 2023 2:58 AM IST
തിരുവനന്തപുരം: പട്ടം എസ്യുടി നഴ്സിംഗ് സ്കൂളിലെ രണ്ടാം ബാച്ച് യൂത്ത് റെഡ്ക്രോസ് യൂണിറ്റിന്റെ (വൈആര്സി) ഇൻഡക്ഷൻ പരേഡ് എസ്യുടി ആശുപത്രിയിൽ നടത്തി. പുതിയതായി ചേർന്ന കേഡറ്റുകളുടെ പരേഡും ഗാർഡ് ഓഫ് ഓണറും നടന്നു. ആശുപത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗാർഡ് ഓഫ് ഓണറും പരേഡും റിവ്യൂ ചെയ്തു. നഴ്സിംഗ് സ്കൂൾ പ്രിൻസിപ്പൽ എൽ. നിർമല അധ്യക്ഷത വഹിച്ചു.
ഇതിനോടനുബന്ധിച്ച് ഡിസ്ട്രിക്ട് ചെയർമാൻ പി.എച്ച്. ഹരികൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. വി. രാജശേഖരൻ നായർ, സിഎൽഓ എം. രാധാകൃഷ്ണൻ നായർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി. രാജീവ്, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. റെഡ് ക്രോസ് സൊസൈറ്റി, ആശുപത്രിയിലെ രോഗികളുടെ പരിശോധനയ്ക്കു സഹായിക്കുന്ന 30 മോണിറ്ററിഗ് ഡിവൈസുകൾ ആശുപത്രി അധികൃതർക്ക് കൈമാറി.