ഡോ.കെ.ജി.ആർ. മെമ്മോറിയൽ കാമ്പസ് ഉദ്ഘാടനം
1297598
Friday, May 26, 2023 11:40 PM IST
നെടുമങ്ങാട് :ചൈതന്യ സൈറ്റ് ഫൗണ്ടേഷൻ ഐ ഹോസ്പ്പിറ്റൽ വെള്ളനാട് കൂവക്കുടിയിൽ നിർമിച്ച ഡോ.കെ.ജി.ആർ. മെമ്മോറിയൽ കാമ്പസ് 28ന് രാവിലെ ഒന്പതിന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിക്കും.അടൂർ പ്രകാശ് എംപി ഒപ്ടിക്കൽസ് ഉദ്ഘാടനവും നിർവഹിക്കും.
ചടങ്ങിൽ വച്ച് കെ.എസ്.ശബരീനാഥനേയും, വാമദേവൻ നായരേയും ആദരിക്കും.വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ, വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി, ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, പഞ്ചായത്തംഗങ്ങളായ പുതുക്കുളങ്ങര മണികണ്ഠൻ,വി.എസ്.ശോഭൻകുമാർ തുടങ്ങിയവർ പ്രസംഗിക്കും.