കഴക്കൂട്ടം: കഠിനംകുളത്ത് വീട് കുത്തിത്തുറന്ന് മൂന്ന് പവനും ഒരു ലാപ്പ്ടോപ്പും 20,000 രൂപയും കവർന്നു.കഠിനംകുളം ചേരമാൻ തുരുത്ത് ചെമ്പിലിപ്പാട് ഷീബ മൻസിലിൽ ആബിദാ ബീവിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വ്യാഴാഴ്ച രാത്രി ഒന്പതിന് വീട് അടച്ചുപൂട്ടിയ ശേഷം തൊട്ടടുത്തുള്ള മകളുടെ വീട്ടിൽ ആബിദാ ബീവി ഉറങ്ങാർ പോയ ശേഷം ഇന്നലെ രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.വീടിനുള്ളിലെ മൂന്ന് മുറികളിലുള്ള അലമാര കുത്തിത്തുറന്ന അവസ്ഥയിലായിരുന്നു. സംഭവം അറിഞ്ഞ കഠിനംകുളം പോലീസ് സ്ഥലത്ത് എത്തി പരിശോധന ന്നടത്തി.രണ്ട് പേർ വീട്ടിൽ നിന്ന് പുറത്തിറങ്ങി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.