തൊളിക്കോട് പഞ്ചായത്തില്‍ കെസ്റ്റോര്‍ തുറന്നു
1297591
Friday, May 26, 2023 11:40 PM IST
വിതുര: അരുവിക്കര മണ്ഡലത്തിലെ ആദ്യ കെസ്റ്റോര്‍ തൊളിക്കോട് പഞ്ചായത്തില്‍ ജി.സ്റ്റീഫന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ചായം വാര്‍ഡിലെ മാങ്കാട് പ്രവര്‍ത്തിക്കുന്ന 389 നമ്പര്‍ പൊതുവിതരണ കേന്ദ്രത്തെയാണ് കെസ്റ്റോറാക്കി മാറ്റിയത്.റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും, ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങളും ഉത്പന്നങ്ങളും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയുമാണ് കെസ്റ്റോര്‍ വഴി ലക്ഷ്യമിടുന്നതെന്ന് അധികൃതർ പറഞ്ഞു.
റേഷന്‍ ഉത്പന്നങ്ങള്‍ക്ക് പുറമേ, ശബരിമില്മ ഉത്പന്നങ്ങള്‍,പഞ്ചായത്ത്, വില്ലേജ്, സപ്ലൈ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍, 10,000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ്ങ് സംവിധാനം, വൈദ്യുതി ബില്‍ , വാട്ടര്‍ ബില്‍ അടക്കമുള്ള യൂട്ടിലിറ്റി പേയ്മെന്റുകള്‍, അഞ്ച് കിലോഗ്രാം തൂക്കമുള്ള ഛോട്ടു പാചക വാതക സിലിണ്ടറുകള്‍ എന്നിവയെല്ലാം കെസ്റ്റോറിലൂടെ പൊതുജനങ്ങള്‍ക്ക് ലഭിക്കും. മാങ്കാട് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് അധ്യക്ഷനായി.
ധർണ നടത്തി
പാറശാല: ജില്ലാ കെട്ടിട നിര്‍മാണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ചെങ്കല്‍ വില്ലേജ് ഓഫീസിനു മുന്നില്‍ ധർണ നടത്തി. ധര്‍ണ എഐടിയുസി ജില്ലാ കൗണ്‍സില്‍ അംഗം എല്‍.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു.