യുപിഎഫ് വാർഷിക സമ്മേളനം നടത്തി
1297590
Friday, May 26, 2023 11:38 PM IST
നെടുമങ്ങാട് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന സിലബസ്സ് പരിഷ്കരണങ്ങൾ പിൻവലിക്കണമെന്ന് യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം (യുപിഎഫ്) വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.കേരള സർവകലാശാല സിൻഡിക്കറ്റ് അംഗവും, ഫിനാൻസ് സ്റ്റാൻഡിംഗ് കമ്മിറ്റി കൺവീനറുമായ കെ.എച്ച് ബാബുജാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
എ.ആർ. പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി.പെൻഷനേഴ്സ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം സംസ്ഥാനത്തെ എല്ലാ സർവകലാശാല കേന്ദ്രങ്ങളിലും 30 ന് സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി ഡോ.എസ്. ഷെറഫുദീൻ (പ്രസിഡന്റ്), ഡോ.എ.ഗോപികുട്ടൻ, എസ്.അനിൽ കുമാർ (വൈസ് പ്രസിഡന്റുമാർ ), എ.അജ്മൽ (സെക്രട്ടറി ), ബി.വി. അംബിക ദേവി, വി.വാസവൻ (ജോയിന്റ് സെക്രട്ടറിമാർ ), ജെ.രാജൻ (ട്രഷറർ ),എന്നിവരെ തെരഞ്ഞെടുത്തു.