നെയ്യാറ്റിന്‍കര : അമൃത സരോവർ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര സംഘം കൊല്ലയിൽ പഞ്ചായത്ത് സന്ദർശിച്ചു. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (ഗവ. ഓഫ് ഇന്ത്യ) ഡയറക്ടർ ജനറൽ പി. മനോജ് കുമാർ, സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡ് സയന്റിസ്റ്റ് ആദിത്യ ശർമ എന്നിവരാണ് എത്തിയത്. ജലശക്തി അഭിയാൻ നോഡൽ ഓഫീസറും ഭുജല വകുപ്പ് ജില്ലാ ഓഫീസറുമായ എ.എസ്. സുധീർ, ടെക്നിക്കൽ എക്സ്പർട്ട് എസ്.ആര് സാന്റി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡിസ്ട്രിക്ട് എൻജിനിയർ ദിനേശ് പപ്പൻ, ജൂണിയർ ഹൈഡ്രോജിയോളജിസ്റ്റ് ഡോ. ജി.എസ്.വിദ്യ,ജൂണിയർ ജിയോ ഫിസിസ്റ്റ് എ. സബിൻ എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ. എസ്. നവനീത് കുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ബൈജു എന്നിവരുമായി സംഘം ചര്‍ച്ച ചെയ്തു. മോണിംഗ് ആന്‍ഡ് ഈവനിംഗ് വാക്കിംഗ് സെന്റർ, ബട്ടർഫ്ലൈ പാർക്ക്, വയോജന കൂട്ടായ്മ കേന്ദ്രം, ഓപ്പൺ ജിം, അലങ്കാര മത്സ്യങ്ങൾ എന്നിങ്ങനെ വിവിധ പദ്ധതികളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ചിറക്കുളം പ്രദേശം കേന്ദ്രസംഘം സന്ദര്‍ശിച്ച് വിലയിരുത്തി.