നെടുമങ്ങാട്: കേരള നിർമാണ തൊഴിലാളി ക്ഷേമനിധി ബോർഡിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുക,ക്ഷേമപെൻഷനും, മറ്റ് ക്ഷേമ ആനുകൂല്യങ്ങളും കുടിശിക മുഴുവനും വിതരണം ചെയ്യുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ സെസ് പിരിച്ചെടുത്ത ക്ഷേമനിധി ബോർഡിലേക്ക് നിക്ഷേപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ എഐടിയുസി അരുവിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആര്യനാട് സബ് രജിസ്റ്റാർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ധർണയും നടത്തി.ധർണ സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ്എസ്.എ. റഹീം അധ്യക്ഷതവഹിച്ചു. യോഗത്തിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം ഈഞ്ചപ്പുരിസന്തു, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അരുവിക്കര വിജയൻ നായർ ,നിർമാണ തൊഴിലാളി മേഖലാ സെക്രട്ടറി മണ്ഡലം സെക്രട്ടറി ആര്യനാട് മുരളി, എഐടിയുസി അരുവിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പുറിത്തിപ്പാറ സജീവ് ,ജി.രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ഹരി സുധൻ തുടങ്ങിയവർ പ്രസംഗിച്ചു.