കാട്ടാക്കട: യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ ക്രമക്കേടു സംബന്ധിച്ച പരാതിയിൽ കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പോലീസ് പരിശോധന നടത്തി.ഓഫീസിൽ നിന്ന് കോളജ് തെരെഞ്ഞെടുപ്പ് രേഖകൾ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം പരാതിക്കാരായ സർവകലാശാല രജിസ്റ്റാറുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ സർവകലാശാല അധികൃതർ കൈമാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിൽ ആരാണ് വിജയിച്ചത് ആൾമാറാട്ടം നടത്തിയ വൈശാഖ് ഈ സ്ഥാപനത്തിൽ പഠിക്കുകയാണോ, ഇതിന്റെ അറ്റന്റൻസ് രേഖകൾ എന്നിവയാണ് പോലീസ് പരിശോധിച്ചത്. അറ്റന്റൻസ് രേഖകൾ നാളെ സ്റ്റേഷനിൽ ഹാജരാക്കാമെന്ന് കോളജ് അധികൃതർ പോലീസിനെ അറിയിച്ചു. മറ്റ് രേഖകളെല്ലാം കോളേജ് അധികൃതർ കാട്ടാക്കട പോലീസിന് കൈമാറി. പരിശോധനയ്ക്ക് കാട്ടാക്കട സിഐ നേതൃത്വം നൽകി.