ദുര്‍ബലവിഭാഗ പുനരധിവാസ പദ്ധതി
1297337
Thursday, May 25, 2023 11:45 PM IST
തിരുവനന്തപുരം : ജില്ലയില്‍ പട്ടികജാതി ദുര്‍ബലവിഭാഗക്കാരുടെ (അരുന്ധതിയാര്‍ , ചക്കിലിയന്‍, കള്ളാടി, നായാടി, വേടന് ) പുനരധിവാസ പദ്ധതിയുടെ ഭാഗമായി നടപ്പാക്കേണ്ട വിവിധ പദ്ധതികള്‍ക്കായി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഭവനപുനരുദ്ധാരണം, പഠനമുറി, ടോയലറ്റ് നിര്‍മാണം, കൃഷിഭൂമി, സ്വയംതൊഴില്‍ , തൊഴില്‍ പരിശീലനം എന്നിവയാണ് പദ്ധതികള്‍ . അതത് ബ്ലോക്ക്,മുനിസിപ്പാലിറ്റി, കോര്പ്പറേഷന് പട്ടികജാതി വികസന ഓഫീസുകളില്‍ ജൂണ്‍ 15നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
പഠനോത്സവം നടത്തി
നെടുമങ്ങാട്: ചാരുംമൂട് പബ്ലിക് ലൈബ്രറി പഠനോത്സവം ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഒരു ലക്ഷം രൂപയുടെ പബ്ലിക് അഡ്രസിംഗ് സിസ്റ്റം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.എ.റഹിം ഉദ്ഘാടനം ചെയ്തു.