യുഎഡിഎഐയുടെ പുതിയ പരാതി പരിഹാര കേന്ദ്രം പ്രവർത്തനം ആരംഭിച്ചു
1282998
Friday, March 31, 2023 11:37 PM IST
തിരുവനന്തപുരം: യുണിക്ക് ഐഡന്റിഫക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയുടെ ബംഗളൂരു പ്രാദേശിക കേന്ദ്രത്തിനു കീഴിലുള്ള പരാതി പരിഹാര കേന്ദ്രത്തിന്റെ കേരളത്തിലെ ഓഫീസ് തിരുവനന്തപുരത്ത് പിഎംജിയിൽ പ്രവർത്തനം ആരംഭിച്ചു. ആധാറുമായി ബന്ധപ്പട്ട പരാതികൾക്ക് എത്രയും പരിഹാരം ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം ആറു വരെയാണ് പ്രവർത്തന സമയം. 04712990710 എന്ന നന്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ പരാതികൾ അറിയിക്കാവുന്നതാണ്.
സ്മാർട്ട് പെൻഷൻ പ്ലസ് പ്ലാനുമായി
എച്ച്ഡിഎഫ്സി ലൈഫ്
തിരുവനന്തപുരം: എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ് സ്മാർട്ട് പെൻഷൻ പ്ലസ് അവതരിപ്പിച്ചു. റിട്ടയർമെന്റിനു ശേഷം ഉപഭോക്താക്കൾക്ക് സാന്പത്തിക സ്വാതന്ത്ര്യം നേടാൻ പ്രാപ്തമാക്കുന്ന ശന്പളം പോലെ സ്ഥിരവും ഉറപ്പുള്ളതുമായ ഒരു വരുമാനമെന്ന രീതിയിലാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ എച്ച്ഡിഎഫ്സി ലൈഫ് സ്മാർട്ട് പെൻഷൻ പ്ലസ് ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്.സ്വന്തം ജീവിത ലക്ഷ്യങ്ങൾ നിറവേറ്റാൻ വ്യക്തികൾക്ക് അവരുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുത്ത് പ്ലാൻ ഇഷ്ടാനുസൃതമാക്കാൻ കഴിയും.