പ​ട്ടം എ​സ്‌യുടി ഹോ​സ്പി​റ്റ​ലിൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം
Friday, March 31, 2023 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടം എ​സ്​യുടി ഹോ​സ്പി​റ്റ​ലി​ന്‍റെ കീ​ഴി​ലു​ള്ള പാ​രാ മെ​ഡി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഇസിജി, ഒടി ടെക്നീഷ്യൻ, എക്സ് റേ, ലബോറട്ടറി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലെ ആ​ദ്യബാ​ച്ചി​ലെ വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള കോ​ഴ്സ് പൂ​ർ​ത്തീ​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണച്ചടങ്ങ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ കേ​ണ​ൽ രാ​ജീ​വ് മ​ണ്ണാ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​വി. രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, ​ചീ​ഫ് ലെ​യ്സ​ൺ ഓ​ഫീ​സ​ർ എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് റെ​യ്ച്ച​ല​മ്മ ജേ​ക്ക​ബ്, ന​ഴ്സിം​ഗ് സ് കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്രഫ. എൽ. നി​ർ​മ​ല, എസ്ഐപിഎസ് മാ​നേ​ജ​ർ അ​ഭി​ലാ​ഷ്, എച്ച്ആർ മാ​നേ​ജ​ർ ദേ​വികൃ​ഷ്ണ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ടി. രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ചെ​ങ്ക​ല്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​രെ ആദരിച്ചു

പാ​റ​ശാല: വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​യി​ലെ സേ​വ​ന​ങ്ങ​ള്‍​ക്ക് റ​ഷ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റിന്‍റെ ബ​ഹു​മ​തി​ക്ക് അ​ര്‍​ഹ​നാ​യ ചെ​ങ്ക​ല്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​രെ പാ​റ​ശാ​ല വി​ശ്വഹി​ന്ദ് പ​രി​ഷ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​ര​ിച്ചു. ധ​നു​വ​ച്ച​പു​രം പ​ലവ​കു​ള​ങ്ങ​ര ശ്രീ ​മ​ഹാ​ദേ​വ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടിക്ക് ഗ്രാ​മ-ജി​ല്ലാ സേ​വാ ​നേ​താ​വ് ജി. ​ഗീ​രി​ശ​ന്‍ നേ​തൃ​ത്വം ന​ല്‍​കി.
പി.​ വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​രു​ടെ അധ്യക്ഷ​ത​ വഹിച്ചു. ജി​ല്ലാ പ്ര​സി​ഡൻറ് നാ​രാ​യ​ണ റാ​വു, ബിജെപി ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ഹ​രി​ഹ​ര​ന്‍, ഹി​ന്ദു ഐ​ക്യ​വേ​ദി ചെ​ങ്ക​ല്‍ പ്ര​സി​ഡ​ന്‍റ് ബാ​ല​കൃ​ഷ്ണ പ​ണി​ക്ക​ര്‍, അ​ന​ന്ത കൃ​ഷ്ണ​ന്‍ പോറ്റി, എ​സ്എ​ന്‍ഡിപി ​ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് മെ​മ്പ​ര്‍ വൈ.​എ​സ്. കു​മാ​ര്‍, ഗോ​പ​ന്‍, വി​ഭാ​ഗ് സെ​ക്ര​ട്ട​റി ജ​യ​കു​മാ​ര്‍, ചെ​ങ്ക​ല്‍ സാ​ബു, സ​തീ​ഷ്, എ​ന്‍ എ​സ്എ​സ് ക​ര​യോ​ഗം സെ​ക്ര​ട്ട​റി ശി​വ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.