വാ​മ​ന​പു​രം ബ്ലോ​ക്ക് ബ​ജ​റ്റിൽ ആ​രോ​ഗ്യ​മേ​ഖ​ല​യ്ക്ക് മു​ൻ​ഗ​ണ​ന
Friday, March 31, 2023 12:10 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ല്ല​റ, പാ​ലോ​ട്, ക​ന്യാ​കു​ള​ങ്ങ​ര, പാ​ലോ​ട് ആ​ശു​പ​ത്രി​ക​ളി​ൽ രാ​ത്രി​കാ​ല ഡ്യൂ​ട്ടി​ക്കു​ൾ​പ്പെ​ടെ ഡോ​ക്ട​ർ​മാ​രെ​യും അ​നു​ബ​ന്ധ സ്റ്റാ​ഫു​ക​ളെ​യും നി​യ​മി​ച്ച് വേ​ത​നം ന​ൽ​കു​ന്ന​തി​നു വേ​ണ്ടി 60 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്.
108.56, കോ​ടി രൂ​പ വ​ര​വും 103.81 കോ​ടി രൂ​പ ചെ​ല​വും 4.74 കോ​ടി രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ് വൈ​സ് പ്ര​സി​ഡന്‍റ് എസ്. എം. റാസി അ​വ​ത​രി​പ്പി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് ജി. ​കോ​മ​ളം അ​ധ്യ​ക്ഷ​ത വഹിച്ചു.
കാ​ർ​ഷി​ക മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യ്ക്കു ഭൂ​രി​ഭാ​ഗം തു​ക​യും വ​ക​യി​രു​ത്തി​യി​ട്ടു​ള്ള ബ​ജ​റ്റി​ൽ ഭ​വ​ന നി​ർ​മാണ മേ​ഖ​ല​യ്ക്ക് 3.2 കോ​ടി രൂ​പയും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഉ​ല്പാ​ദ​ന മേ​ഖ​ല​യ്ക്ക് 18.15 കോടി രൂപയും സേ​വ​ന മേ​ഖ​ല​യ്ക്ക് 10.42 കോടി രൂ​പ​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്ക് 6.82 കോടി രൂ​പ​യും കു​ടി​വെ​ള്ളം അ​നു​ബ​ന്ധ പദ്ധതി കൾക്കായി 86 ലക്ഷം രൂ​പ​യും വിവിധ അറ്റകുറ്റപ്പണികൾ ക്കായി 1.25 കോടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.