കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല: വൻ ഭക്തജന തിരക്ക്
1282731
Friday, March 31, 2023 12:10 AM IST
തിരുവനന്തപുരം : കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. തിങ്കളാഴ്ചയാണ് ഉത്സവം ആരംഭിച്ചത്. കലാപരിപാടികൾ കാണുന്നതിനും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ദേവിയെ ദർശിക്കാൻ രാവിലെയും വൈകുന്നേരവും ഭക്തജനങ്ങളുടെ നീണ്ട നിരയായിരുന്നു. ഉത്സവത്തോടനുബന്ധിച്ച് രാവിലെ 11 മുതൽ ആരംഭിച്ച അന്നദാന സദ്യയിലും വൻ തിരക്കായിരുന്നു. ഒരേ സമയം 1200ൽ പരം പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന പ്രത്യേക പന്തലിലും ക്ഷേത്രംവക അന്നദാനമണ്ഡപത്തിലും നാലുമണി വരെ അന്നദാന സദ്യതുടർന്നു. സംസ്ഥാനത്തെ പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയാണ് 18 ഇനം കറികൾ അടക്കുന്ന സദ്യ തയാറാക്കുന്നത്. ആറാം ഉത്സവമായ ശനിയാഴ്ച രാവിലെയാണ് പുറത്തെഴുന്നള്ളത്ത്. ഞായറാഴ്ച രാവിലെ 10.15 നാണ് പ്രസിദ്ധമായ പൊങ്കാല. പൊങ്കാലക്കാരുടെ സൗകര്യാർഥം കെഎസ്ആർടിസി കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. ക്ഷേത്ര പരിസരത്ത് പോലിസ് എയ്ഡ് പോസ്റ്റും പ്രവർത്തനം ആരംഭിച്ചു. ക്ഷേത്രവും സമീപപ്രദേശങ്ങളും ഉത്സവ ലഹരിയിലാണ്.