അ​വ​ശ​രാ​യിക്ക​ണ്ട വ​യോ​ധി​ക​രെ പോലീസ് പു​ന​ർ​ജ​നി വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ലെത്തിച്ചു
Friday, March 31, 2023 12:10 AM IST
വി​ഴി​ഞ്ഞം: ബ​ന്ധു​ക്ക​ളെ തേ​ടി​യെ​ത്തി ക​ട​വ​രാ​ന്ത​യി​ൽ അ​വ​ശ​രാ​യിക്കണ്ട വ​യോ​ധി​ക​രെ പോലീ​സെത്തി പു​ന​ർ​ജ​നി വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു.​
ക​ഴ​ക്കൂ​ട്ടം കി​ഴ​ക്കും​ഭാ​ഗം അ​മ്പാ​ടി ഹൗ​സി​ൽ പി.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ (71), ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കൊ​ല്ലം അ​രി​പ്പ സ്വ​ദേ​ശി​നി ഭാ​ര​തി (65) എ​ന്നി​വ​രെ​യാ​ണ് അ​ഭ​യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്.​ വെ​ങ്ങാ​നൂ​ർ നെ​ല്ലി​വി​ള ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ക​ട​വ​രാ​ന്ത​യി​ലാണ് ഇവരെ കണ്ടെത്തിയത്. തുടർന്നു നാ​ട്ടു​കാ​രാ​ണു വി​ഴി​ഞ്ഞം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. ഗോ​പാ​ല​കൃ​ഷ്ണ​നു കാ​ഴ്ചശ​ക്തി​യി​ല്ല. ക​ഴി​ഞ്ഞ 13 ദി​വ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജിൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ മ​റ്റുരോ​ഗി​ക​ൾ ന​ൽ​കി​യ പ​ണ​വു​മാ​യി ഓ​ട്ടോ​യി​ൽ വെ​ങ്ങാ​നൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് വെ​ങ്ങാ​നൂ​രി​ൽ ബ​ന്ധു​ക്ക​ൾ ഉ​ണ്ടെ​ന്നു പ​റ​യു​ന്നെ​ങ്കി​ലും ഏ​റ്റെ​ടു​ക്കാൻ ആ​രും എ ത്തി​യി​ല്ല. ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ നേ​രെ​ത്തെ മ​രി​ച്ചു. മൂ​ന്നു മ​ക്ക​ളുണ്ടെ​ങ്കി​ലും ഇ​വ​ർ നോ​ക്കാ​റി​ല്ലെന്നു പ​റ​യു​ന്നു.
ഭാ​ര​തി​യു​ടെ ഭ​ർ​ത്താ​വും മ​രി​ച്ചു. ഇ​വ​ർ​ക്കും മൂ​ന്നു മ​ക്ക​ളു​ണ്ട്. ഭാ​ര​തി​യു​ടെ ബ​ന്ധു​വാ​ണു ഗോ​പാ​ല​കൃ​ഷ്ണ​നെ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വ്യ​ക്ത​ത​യി​ല്ലെ​ന്നു വി​ഴി​ഞ്ഞം പോ​ലീ​സ് അ​റി​യി​ച്ചു.