ത​ല​ച്ചോ​റി​ലെ ര​ക്ത​ധ​മനി​യി​ൽ വീ​ക്കം; നിംസിലെ എ​ൻ​ഡോ​വാ​സ്കു​ല​ർ ചി​കി​ത്സ​യി​ലൂ​ടെ രോ​ഗി​യെ ര​ക്ഷി​ച്ചു
Wednesday, March 29, 2023 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്യൂ​റി​സം ബാ​ധി​ച്ചു ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തി​യ 51 വ​യ​സു​കാ​ര​ന്‍റെ ത​ല​ച്ചോ​റി​ലെ ര​ക്ത​ധ​മ​നി​ക്കു​ള്ളി​ൽ അ​തി​നൂ​ത​ന വെ​ബ് സ്ഥാ​പി​ച്ച് കിം​സ്ഹെ​ൽ​ത്തി​ലെ വി​ദ​ഗ്ദ്ധ മെ​ഡി​ക്ക​ൽ സം​ഘം. ബ്രെ​യി​ൻ ഇ​മേ​ജിം​ഗി​ലൂ​ടെ​യാ​ണ് അ​ന്യൂ​റി​സം ക​ണ്ടെത്തി​യ​ത്. ന്യൂ​റോ ഇ​ന്‍റേ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗം സീ​നി​യ​ർ ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​സ​ന്തോ​ഷ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ദ​ഗ്ധ എ​ൻ​ഡോ​വാ​സ്കു​ല​ർ ഇ​ന്‍റ​ർ​വെ​ൻ​ഷ​നി​ലൂ​ടെ​യാ​ണ് സ​ങ്കീ​ർ​ണ ശ​സ്ത്ര​ക്രി​യ ഒ​ഴി​വാ​ക്കി രോ​ഗം ഭേ​ദ​മാ​ക്കാ​ൻ സാ​ധി​ച്ച​ത്. സ്വ​യം​വി​ക​സി​ക്കു​ന്ന മെ​ഷ് ബോ​ൾ ഇം​പ്ലാ​ന്‍റ് അ​ട​ങ്ങി​യ ഇ​ൻ​ട്രാ​സാ​ക്കു​ല​ർ ഫ്ലോ ​ഡൈ​വ​ർ​ട്ട​ർ, രോ​ഗം ബാ​ധി​ച്ച ര​ക്ത​ധ​മ​നി​ക്കു​ള്ളി​ൽ സ്ഥാ​പി​ക്കു​ന്ന​താ​യി​രു​ന്നു ചി​കി​ത്സാ​രീ​തി. ശേ​ഷം രോ​ഗി​ക്ക് എ​ത്ര​യും വേ​ഗം സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ സാ​ധി​ക്കു​മെ​ന്ന് ഡോ. ​സ​ന്തോ​ഷ് ജോ​സ​ഫ് പ​റ​ഞ്ഞു.
ന്യൂ​റോ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി ഇ​മേ​ജിം​ഗ് ആ​ൻ​ഡ് ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​മ​നീ​ഷ് കു​മാ​ർ യാ​ദ​വ്, ന്യൂ​റോ ഇ​ന്‍റ​ർ​വെ​ൻ​ഷ​ണ​ൽ റേ​ഡി​യോ​ള​ജി വി​ഭാ​ഗം ക​ൺ​സ​ൽ​ട്ട​ന്‍റ് ഡോ. ​ദി​നേ​ശ് ബാ​ബു, അ​ന​സ് തേ​ഷ്യവി​ഭാ​ഗം ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​ശാ​ലി​നി വ​ർ​മ എ​ന്നി​വ​രും പ്രൊ​സീ​ജി​യ​റി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.