ക​ള്ളി​ക്കാ​ട്ടെ വ​ഴി​യി​ടം കാ​ടു​ക​യ​റി..!
Wednesday, March 29, 2023 12:18 AM IST
കാ​ട്ടാ​ക്ക​ട: 2021-ൽ കെ​ങ്കേ​മ​മാ​യി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ശേ​ഷം ക​ള്ളി​ക്കാ​ട്ടെ വ​ഴി​യി​ടം തു​റ​ന്നു പ്രവർത്തിച്ചത് ഒ​രു​മാ​സം. സി.​കെ. ഹ​രീ​ന്ദ്ര​ൻ എം​എ​ൽ​എ​യു​ടെ പ്ലാ​ൻ ഫ​ണ്ടി​ൽ​പ്പെ​ടു​ത്തി ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര​യിലാണു വ​ഴി​യി​ടം തു​റ​ന്ന​ത്. ഈ ​ഭാ​ഗ​ത്തു വ​ഴി​യി​ടം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന വാ​ദമുയ​ർ​ന്നെ​ങ്കി​ലും അ​വ​ഗണി​ക്കു​ക​യാ​യി​രു​ന്നു. ‌
മ​ല​യോ​ര​ഹൈ​വേ ക​ട​ന്നു പോ​കു​ന്ന പ​ഞ്ചാ​യ​ത്താ​ണി​ത്. അ​വി​ടെ​യാ​ണ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ടു നി​ർ​മി​ച്ച വ​ഴി​യി​ടം അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത്. ഇ​വി​ടെ ത​ണ്ണീ​ർ പ​ന്ത​ൽ സ്ഥാ​പി​ക്കാ​ൻ നാ​ട്ടു​കാ​ർ പ​റ​ഞ്ഞെ​ങ്കി​ലും അ​തി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാകുന്നില്ല. മാ​ത്ര​മ​ല്ല വ​ഴി​യി​ടം നി​ൽ​ക്കുന്ന​ത് ഒ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​ണെ​ന്ന​തി​നാ​ൽ ഇവിടം ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​മി​ല്ല. വ​ഴി​യി​ട​ത്തോ​ട​നു​ബ​ന്ധി​ച്ച് ല​ഘു​ഭ​ക്ഷ​ണ​ശാ​ല​യും മ​റ്റും തു​ട​ങ്ങി​യാ​ൽ യാ​ത്ര​ക്കാ​ർ ഇ​വി​ടെ എ​ത്തു​മെ​ന്നും നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.