കോവളം ബീച്ചിൽ ശുചിമുറി മാലിന്യം തുറന്നുവിട്ടു
1281942
Wednesday, March 29, 2023 12:18 AM IST
വിഴിഞ്ഞം: കോവളം ബീച്ചിൽ ശു ചിമുറി മാലിന്യമടക്കമുള്ള മലിനജലം തുറന്നു വിട്ടതു പ്രദേശവാസികളെയും വിനോദ സഞ്ചാരികളെയും ദുരിതത്തിലാക്കി.
ബീച്ചിൽ ലൈറ്റ് ഹൗസിനു താഴെ, ബീച്ച് തുടങ്ങുന്ന ഭാഗത്തെ ഡ്രെയിനേജ് വഴിയാണ് ശുചിമുറി മാലിന്യം ബീച്ചിലേക്ക് തുറന്നു വിട്ടത്. മാലിന്യം തീരത്തടിഞ്ഞു ബീച്ചും പരിസരവും ദുർഗന്ധ പൂരിതമായതാണ് ലൈഫ് ഗാർഡ്, ടൂറിസം പോലീസ്, പ്രദേശവാസികൾ, വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത മഴയുടെ മറവിലാണ് ബീച്ചിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കിവിട്ടതെന്നും ബീച്ചിനു മുകൾ ഭാഗത്തെ ഏതെങ്കിലും ഹോട്ടലുകളിൽ നിന്നാവാം മാലിന്യം ഡ്രെയിനേജ് വഴി തീരത്തെത്തിയതെന്നുമാണ് നിഗമനം. തീരത്ത് ശുചിമുറി മാലിന്യം കെട്ടിക്കിടന്ന് അസഹ്യമായ ദുർഗന്ധം വമിച്ചതോടെ പലരും തീരംവിട്ടു. വിവരമറിഞ്ഞു തീരശുചീകരണ ഏജൻസിയുടെ ആളുകളെത്തി തീരത്ത് ബ്ളീച്ചിംഗ് പൗഡർ വിതറിയെങ്കിലും ദുർഗന്ധം ശമിച്ചില്ല. ഇതേ തുടർന്നു പ്രദേശത്തു നിന്നു മാലിന്യം കോരി മാറ്റി തീരം ശുചീകരിക്കുമെന്ന് ഏജൻസി അധികൃതർ അറിയിച്ചു.
അന്തർദേശീയ ടൂറിസം കേന്ദ്രമായ കാോവളം തീരത്തേക്കു ശുചിമു റിമാലിന്യം തുറന്നുവിട്ടവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്