കണിക്കൊന്നകൾ പൂത്തു; സിവിൽ സ്റ്റേഷൻ പരിസരം പുഷ്പമയം!
1281388
Monday, March 27, 2023 12:12 AM IST
പേരൂർക്കട: വിഷുവിന്റെ വരവറിയിച്ചു കണിക്കൊന്നകൾ പൂത്തതോടെ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷൻ പരിസരം പുഷ്പമയമായി. കടുത്ത വേനൽക്കാലമായിട്ടും കണിക്കൊന്നകൾ വളരെ നേരത്തെയാണ് പൂത്തിരിക്കുന്നത്.
സിവിൽ സ്റ്റേഷൻ പരിസരം കൂടാതെ പേരൂർക്കട ഗവ. ആശുപത്രി, ഇഎസ്ഐ ആശുപത്രി എന്നിവയുടെ സമീപവും നന്തൻകോട് പള്ളിക്കു സമീപവും മ്യൂസിയം പരിസരത്തും ആകർഷകമായ രീതിയിൽ കണിക്കൊന്ന പൂവിട്ട് നിൽക്കുന്നുണ്ട്. മുമ്പൊക്കെ ഒരുതവണ മാത്രം പൂവിട്ടിരുന്ന കണിക്കൊന്നകൾ ഇപ്പോൾ രണ്ടും മൂന്നും തവണയാണ് പുഷ്പിക്കുന്നത്. കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റമാണ് ഇതിന് പ്രധാന കാരണം. അതേസമയം കാലംതെറ്റി കണിക്കൊന്നകൾ പൂക്കുന്നത് മുൻ വർഷങ്ങളിലെ പോലെ ഇത്തവണയും പതിവായിട്ടുണ്ട്.