പൊതുസ്ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നുവെന്ന് ആക്ഷേപം
1281387
Monday, March 27, 2023 12:12 AM IST
പേരൂർക്കട: ശാസ്തമംഗലം, പൈപ്പിൻമൂട് ഭാഗങ്ങളിൽ മാലിന്യം യഥാവിധി സംസ്കരിക്കുന്നതിനു പകരം ചില അവസരങ്ങളിൽ അവ കൂട്ടിയിട്ട് കത്തിക്കുന്നത് സ്വകാര്യ വ്യക്തികളുടെ മതിലിന് സമീപമെന്ന് ആക്ഷേപം. ഇതുമൂലം മതിൽ പിളർന്നു വരാനും അപകടാവസ്ഥയിൽ ആകാനും ഇടയാക്കുന്നു. പൈപ്പിൻമൂട് ഭാഗത്തെ വീടുകളുടെ മതിലുകളെല്ലാം തീ കൊണ്ട് ചൂടായി വിണ്ടുകീറുന്നു എന്നാണ് മറ്റൊരു പരാതി.
ഈ ഭാഗത്തു വീടുകളിൽനിന്നു മാലിന്യം ശേഖരിക്കുന്നുണ്ട്. ഇതിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ളവയുണ്ട്. ഇത് ഉചിതമായ സ്ഥലത്തു കൊണ്ടുപോയി നിർമാർജനം ചെയ്യുകയോ കത്തിച്ചു കളയുകയോ ആണ് വേണ്ടത്. അതിനുപകരം ഏതെങ്കിലും വ്യക്തിയുടെ മതിലിനു സമീപത്തു കൂട്ടിയിട്ട് കത്തിക്കുകയാണ്. 200 രൂപയാണ് ഓരോവീട്ടിൽ നിന്നും മാലിന്യം ശേഖരിക്കുന്നതിനു മാസംതോറും ഈടാക്കുന്നത്. മാലിന്യം പൊതുസ്ഥലത്തു കത്തിക്കുന്നതിനു പകരം ഉചിതമായ സ്ഥലത്ത് സംസ്കരിച്ചിരുന്നുവെങ്കിൽ മലിനീകരണം ഉൾപ്പെടെയുള്ള വ ഇല്ലാതാക്കാമായിരുന്നു.