പ്രതിഷേധം ശക്തം: പ്രേംനസീർ സ്ക്വയർ നിർമാണോദ്ഘാടനം മാറ്റിവച്ചു
1281385
Monday, March 27, 2023 12:12 AM IST
തിരുവനന്തപുരം: പ്രേം നസീറിന്റെ പേരിൽ സർക്കാർ അനുവദിച്ച നന്തൻക്കോട് റൗണ്ട് എബൗട്ടിലെ പ്രേം നസീർ സ്ക്വയറിനെതിരെ നാട്ടുകാർ ശക്തമായ എതിർപ്പുമായി രംഗത്ത്. ഇതിനെ തുടർന്ന് ഇന്ന് നിശ്ചയിച്ചിരുന്ന സ്ക്വയർ നിർമാണ പ്രവർത്തന ഉദ്ഘാടനം താൽകാലികമായി മാറ്റിവച്ച തായി പ്രേം നസീർ സുഹൃത് സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷയും പനച്ചമൂട് ഷാജഹാനും പ്രസ്താവനയിലൂടെ അറിയിച്ചു.
നാട്ടുകാർക്കിടയിൽ തെറ്റിദ്ധാരണ പടർത്തുന്ന വിഷയങ്ങൾ വന്നതു ഖേദകരമാണെന്നും ഇതിനെതിരെ പോസ്റ്ററുകൾ ഇറക്കുകയും ഒപ്പുശേഖരണം നടത്തുന്നതും ഒരു കലാകാരനോട് ചെയ്യുന്ന ക്രൂരതയാണെന്നും ഭാരവാഹികൾ അറിയിച്ചു.