കന്നുകാലി ചാല് മലിനം: കിലോമീറ്ററോളം കുളവാഴ നിറഞ്ഞു
1281354
Sunday, March 26, 2023 11:05 PM IST
നേമം : വെള്ളായണിയിലെ കന്നുകാലി ചാലിൽ മലിന്യം നിറഞ്ഞു.ഒരുകാലത്ത് നാട്ടുകാര് കുളിക്കാനും കന്നുകാലികളെ കുളിപ്പിക്കാനുമായി ഉപയോഗിച്ചുവന്നിരുന്ന ചാല് ശോച്യാവസ്ഥയിലാണ്. പുഞ്ചക്കരി പാലം മുതല് മധുപ്പാലം വരെ കുളവാഴയും പ്ലാസ്റ്റിക്ക് കുപ്പികളും നിറഞ്ഞ് കിടക്കുകയാണ്.
പായലും കുളവാഴയും അഴുകി വെള്ളത്തിന്റെ നിറവുമാറി തുടങ്ങി. കുളവാഴ നിറഞ്ഞ് കിടക്കുന്നതിനാല് വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞതോടെ മാലിന്യങ്ങളും ചാലിന്റെ പലഭാഗങ്ങളിലായി കെട്ടി കിടക്കുകയാണ്. എല്ലാവര്ഷവും കന്നുകാലി ചാലിന്റെ ചെളിയും മണ്ണും മാലിന്യങ്ങളും നീക്കം ചെയ്ത് ആഴം കൂട്ടാറുണ്ട്. ഇപ്പോള് കൃത്യമായി അത് നടക്കാറില്ലെന്ന് നാട്ടുകാര് പറയുന്നു. കുളവാഴ വ്യാപകമായി നിറഞ്ഞിട്ടും വൃത്തിയാക്കലിന് നടപടി തുടങ്ങിയില്ല. കന്നുകാലി ചാലില് തോട്ടിന്കര പാലത്തിനു സമീപത്തെ കുളിക്കടവുകള് പൊളിഞ്ഞ നിലയിലാണ്.