പ്രശാന്ത് നാരായണന്റെ പുതിയ നാടകം
1281353
Sunday, March 26, 2023 11:05 PM IST
തിരുവനന്തപുരം: ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്റെ ഫേസ് ബുക്ക് പേജിന്റെ പ്രകാശനം തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണൻ നിർവഹിച്ചു.
കളം തിയറ്റർ ആൻഡ് റെപ്രട്ടറിയാണ് ആകാശം എന്ന നാടകത്തിന്റെ നിർമാതാക്കൾ. ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന 15 പേരും പ്രത്യേകമായി ക്ഷണിക്കുന്ന അഞ്ചു പ്രമുഖ നടീനടൻമാരും ചേർന്ന് 20 പേരാണ് നാടകത്തിൽ ഉണ്ടാകുക. അഭിനേതാക്കൾക്ക് അടുത്തമാസം ആദ്യം വിദഗ്ദ്ധ പരിശീലനം ആംരംഭിക്കും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആദ്യഘട്ട ഓഡീഷൻ നടക്കും. ഓഡിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8593033111 എന്ന നന്പറിൽ ബന്ധപ്പെടുക.
എഡിഎസ്
വാർഷികം
വിതുര: പുളിച്ചാമല വാർഡിലെ എഡിഎസ് വാർഷികം ജി.സ്റ്റീഫൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡംഗം ബി.സുശീല അധ്യക്ഷയായി.
പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, ലിജു, ചായം സുധാകരൻ, പ്രതാപൻ, ശോഭനകുമാരി, എഡിഎസ് ചെയർപേഴ്സൺ ശ്രീദേവി, അജിതകുമാരി, തുടങ്ങിയവർ പ്രസംഗിച്ചു.