മന്ത്രിയുടെ ഓഫീസിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ
1281352
Sunday, March 26, 2023 11:05 PM IST
തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിലെ ലാൻഡ് ഫോണിൽ വിളിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. ചാരുപാറ വെള്ളല്ലൂർ മംഗ്ലാവിൽ വീട്ടിൽ സുനിൽകുമാർ (38) നെയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലുള്ള മന്ത്രിയുടെ ഓഫീസിലെ ലാൻഡ് ഫോണിൽ വിളിച്ച പ്രതി, ജീവനക്കാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
വിതുര: സ്ത്രീകളെ ആക്രമിച്ച ശേഷം ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. മരുതാമല മക്കി വട്ടക്കുഴി മുകളിൽ തടത്തരികത്ത് വീട്ടിൽ അജയൻ (കൊച്ചുകുട്ടൻ,38) ആണ് അറസ്റ്റിലായത്. സ്ഥിരമായി മദ്യപിച്ച് പൊതുജനശല്യവും സ്ത്രീകളെ ആക്രമിക്കുകയും ചെയ്തിരുന്ന ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ ഇയാളെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മലയിൻകീഴ് ശാന്തം മൂലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ വിതുര സിഐ അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.