ഗൃഹനാഥനെ വീടു കയറി ആക്രമിച്ചതായി പരാതി
1280955
Saturday, March 25, 2023 11:15 PM IST
നേമം: ഗൃഹനാഥനെ മൂവർ സംഘം വീടുകയറി ആക്രമിച്ചതായി പരാതി. നരുവാമൂട് പനവിളാകത്ത് മേലെ അജിത്ത് ഭവനിൽ ബാബു (58) വിനെയാണ് ഭാര്യാ സഹോദരൻമാരും സുഹൃത്തും ചേർന്ന് ആക്രമിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്പതിനായിരുന്നു സംഭവം.
വലതു കൈയ്ക്കും ഇടതുകാലിനും പൊട്ടലും തലയ്ക്കും സാരമായി പരിക്കേറ്റ ബാബു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ബാബു പോലീസിന് നല്കിയ മൊഴി പ്രകാരം ബാബുവിന്റെ മകൻ സൈനികനായിരിക്കെ മരണപ്പെട്ടത്തിനെ തുടർന്ന് ലഭിച്ച തുകയിൽ നിന്നും ഒരു ഭാഗം ഭാര്യയുടെ സഹേദരനായ ഷിബു കടമായി വാങ്ങിയിരുന്നു.
ഇത് തിരികെ ചോദിച്ചതിനാണ് ഷിബുവും സഹോദരൻ ബിനുവും ഷിബുവിന്റെ സുഹൃത്തും ചേർന്ന് വീടു കയറി അക്രമിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുമ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തിൽ നരുവാമൂട് പോലീസ് പ്രാവച്ചമ്പലം സ്വദേശികളായ ഷിബു , ബിനു എന്നിവർരേയും കണ്ടാലറിയുന്ന ഇവരുടെ സൃഹൃത്തിനുമെതിരെ കേസ് എടുത്തു. പോലീസ് പ്രതികൾക്കായുള്ള തെരെച്ചിൽ ഊർജിതമാക്കി.