മണ്ഡലം സമ്മേളനം
1280954
Saturday, March 25, 2023 11:15 PM IST
കോവളം: ബികെഎംയു കോവളം മണ്ഡലം സമ്മേളനം മുക്കോല വെളിയം ഭാർഗവൻ സ്മാരക ഹാളിൽ നടന്നു. ബികെഎംയു ജില്ലാ സെക്രട്ടറി പാപ്പനംകോട് അജയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം കമ്മിറ്റി ഭാരവാഹികളായി വിലാസൻ (പ്രസിഡന്റ്),ശിശുപാലൻ (വൈസ് പ്രസിഡന്റ്),നെല്ലിവിള വിജയൻ (സെക്രട്ടറി),ഗിരിജ, അഡ്വ.അനീഷ് (ജോയിന്റ് സെക്രട്ടറി) എന്നിവരടങ്ങിയ 13 അംഗ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.