രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം
1280953
Saturday, March 25, 2023 11:15 PM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭയ്ക്കെതിരെ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന നീക്കൾക്കെതിരെ നെയ്യാറ്റിന്‍കര നിയോജക മണ്ഡലത്തിലെ വിവിധ ഇടങ്ങളില്‍ വിശദീകരണ യോഗങ്ങള്‍ നടത്താന്‍ എല്‍ഡിഎഫ് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ കമ്മിറ്റി തീരുമാനിച്ചു. ഇന്ന് മുതല്‍ നാലു യോഗങ്ങള്‍ നെയ്യാറ്റിന്‍കര നഗരസഭയുടെ വിവിധ പ്രദേശങ്ങളിലായി ചേരും. പെരുന്പഴുതൂര്‍ മേഖലയുടെ ആഭിമുഖ്യത്തില്‍ പെരുന്പഴുതൂരില് ഇന്ന് വൈകുന്നേരം നടക്കുന്ന യോഗം സിപിഎം ജില്ലാ സെക്രട്ടറി വി.ജോയ് ഉദ്ഘാടനം ചെയ്യും.
നാളെ വ്ളാങ്ങാമുറിയില് ചേരുന്ന യോഗം ആനാവൂര്‍ നാഗപ്പനും 28 ന് ആറാലുംമൂട് ചേരുന്ന യോഗം മാങ്കോട് രാധാകൃഷ്ണനും ചായ്ക്കോട്ടുകോണത്ത് ചേരുന്ന യോഗം ഡോ. എ. നീലലോഹിതദാസന്നാടാരും ഉദ്ഘാടനം ചെയ്യും.കോണ്‍ഗ്രസിന്റെയും ബിജെപി യുടെയും അവസരവാദ രാഷ്ട്രീയം സംബന്ധിച്ച് നഗരസഭയിലെ 44 വാര്‍ഡുകളിലെയും മുഴുവന്‍ വീടുകളിലും ഗൃഹസന്ദര്‍ശനം നടത്തും.