ലോക്കര് നിര്മാണത്തിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു
1280814
Saturday, March 25, 2023 1:17 AM IST
നെടുമങ്ങാട് : സ്വകാര്യ ബാങ്കിന്റെ ലോക്കര് നിര്മാണത്തിനിടെ യുവാവ് ഷോക്കേറ്റു മരിച്ചു. മരുതുംകുഴി ചിറ്റാറ്റിന്കര തിരുവോണത്തില് സുരേഷ് കുമാറിന്റെയും ഉഷാ കുമാരിയുടെയും മകന് പ്രവീണ് (33) ആണ് മരിച്ചത്.
നെടുമങ്ങാട് കുളവിക്കോണത്തിനു സമീപം കഴിഞ്ഞ ദിവസം രാവിലെ പത്തോടെയായിരുന്നു സംഭവം. പ്രവീണിനെ ഉടന് തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആര്മി ജീവനക്കാരനായ ജിതിന് സുരേഷ് ആണ് സഹോദരന്.