വേങ്കമല ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ആഘോഷം
1280633
Friday, March 24, 2023 11:27 PM IST
വെഞ്ഞാറമൂട് : വേങ്കമല ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലചട ങ്ങുകൾ ഭക്ഷ്യമന്ത്രി മന്ത്രി ജി.ആര്.അനില്‍ ഉദ്ഘാടനം ചെയ്തു. പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാജേഷ് അധ്യക്ഷനായിരുന്നു. തദ്ദേശസ്വയംഭരണ സെക്രട്ടറി രാജമാണിക്യം, സിനിമാനടന് വിവേക് ഗോപന്, ആനാട് ജയന്, ജി. പുരുഷോത്തമന് നായര്‍, എ.എം. റൈസ്, പി.ജി. ബിജു, ക്ഷേത്ര സെക്രട്ടറി ആദര്‍ശ്, പുല്ലമ്പാറ ദിലീപ് എന്നിവര്‍ പ്രസംഗിച്ചു. പൊങ്കാല ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി ഷിജു വേങ്കമല, ക്ഷേത്രം കാരണവര്‍ സോമന്് കാണി എന്നിവര്‍ നേതൃത്വം നല്കി.
മെറിറ്റ് ഡേ ആഘോഷിച്ചു
നെടുമങ്ങാട്: ഗവ. കോളജ് മെറിറ്റ് ഡേ ജില്ല സബ് കളക്ടർ ഡോ. അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനായ എസ്.ആർ. ലാൽ മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ. എൽ. അലക്സ്, പിടിഎ വൈസ് പ്രസിഡന്റ് എച്ച്. ഷിജി, പ്രഫ. ആർ. ശ്രീകുമാരി, പ്രഫ. എം. ആശ, വെള്ളനാട് രാമചന്ദ്രൻ, ഡോ. പി. ബിജികുമാരി, ആർ. സാജൻ, ഡോ. രതീഷ് കൃഷ്ണൻ, അഭിരാം എന്നിവർ പ്രസം ഗിച്ചു. അധ്യാപക രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ കലാലയത്തിലെ അക്കാദമിക കലാകായിക രംഗങ്ങളിൽ മികച്ച നേട്ടം കൈവരിച്ചവരെ അനുമോദിച്ചു.