മെഡിക്കൽ കോളജ്: ബന്ധുവിനു കൂട്ടിരിക്കാനെത്തിയ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാഗും രേഖകളും മോഷ്ടിച്ചു. ഇടിഞ്ഞാർ മങ്കയം നാലു സെന്റ് കോളനി സ്വദേശിനി എസ്.എൽ. രമ്യയുടെ പണ മടങ്ങിയ ബാഗാണ് മോഷണം പോയത്. മാർച്ച് 23നാണ് പരാതിക്കാധാരമായ സംഭവം.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഒബ്സർവേഷൻ വാർഡിൽ നിന്നാണ് ബാഗ് നഷ്ടമായത്. ബാഗിനുള്ളിൽ 9,000 രൂപയും ആധാർ, പാൻ കാർഡുകളും പാസ് ബുക്ക് ഉൾപ്പെടെയുള്ള രേഖകളും ഉണ്ടായിരുന്നു. മാസ്ക് ധരിച്ചിട്ടുള്ള ഒരു വയോധികൻ നീല നിറത്തിലുള്ള ബാഗുമായി അതിവേഗം ഒബ്സർവേഷൻ വാർഡിൽനിന്നു പുറത്തേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യം പോ ലീസിനു ലഭിച്ചിട്ടുണ്ട്. രമ്യ മെഡിക്കൽ കോളജ് പോലീസിൽ പരാതി നൽകി.