ജലവിതരണം മുടങ്ങും
1280603
Friday, March 24, 2023 11:05 PM IST
തിരുവനന്തപുരം: കേരള വാട്ടർ അഥോറിറ്റിയുടെ ഒബ്സർവേറ്ററി ഹിൽസിലുള്ള ഗംഗാദേവി ടാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 27ന് പാളയം, തൈക്കാട്, വഴുതക്കാട്, മേട്ടുക്കട, നന്ദാവനം, മ്യൂസിയം, ആർകെവി ലെയ്ൻ, ബേക്കറി ജംഗ്ഷൻ എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും. ഒബ്സർവേറ്ററി ടാങ്കിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 28ന് വികാസ് ഭവൻ, ഒബ്സർവേറ്ററി, പിഎംജി, മുളവന, കണ്ണമ്മൂല, സെക്രട്ടേറിയറ്റ്, ഗാന്ധാരിയമ്മൻ കോവിൽ, മാഞ്ഞാലിക്കുളം, ആയുർവേദ കോളജ്, പുളിമൂട്, എംജി റോഡ്, സ്റ്റാച്യു, ജനറൽ ആശുപത്രി, വഞ്ചിയൂർ, പേട്ട, ആനയറ, ശംഖുമുഖം, വെട്ടുകാട്, വേളി, തൈക്കാട്, തന്പാനൂർ, ഇടപ്പഴിഞ്ഞി എന്നിവിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്നും വാട്ടർ അഥോറിറ്റി അറിയിച്ചു.
കണ്ടിന്യൂയിംഗ്
എഡ്യൂക്കേഷന്‍
കോഴ്സുകള്‍
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കന്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി) ടോട്ടല്‍സ്റ്റേഷന്‍, ഡിപ്ലോമ ഇന്‍ കന്പ്യൂട്ടർ ആപ്ലിക്കേഷന്‍, ബേസിക് ഇലക്ട്രോണിക്സ് ആൻഡ് ഹോബിസര്‍ക്യൂട്ട്സ്, പ്രോഗ്രാമിംഗ് ഇന്‍ സി++, ബേസിക്സ് ഓഫ് കന്പ്യൂട്ടര് ഹാര്ഡ്വെയര്, ഡിടിപി, എംഎസ് ഓഫീസ് എന്നിവയാണ് കോഴ്സുകള്‍. ഫോൺ: 807528 9889, 9495830907.
സ്പര്‍ശ് ക്യാമ്പ് :
വേദി മാറ്റി
തിരുവനന്തപുരം: സിഡിഎ ചെന്നൈയുടെ ആഭിമുഖ്യത്തില്‍ 27 മുതല്‍ 29 വരെ നടക്കുന്ന സ്പര്‍ശ് ഐഡന്റിഫിക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ക്യാമ്പിന്റെ വേദി മാറ്റി. തിരുമല ഡിപിഡിഒയിലാണ് ക്യാമ്പ് നടക്കുക. സ്പര്‍ശ് മുഖേനയുള്ള സേവനങ്ങള്‍ക്കും പെന്ഷന് സംബന്ധിച്ച പരാതിപരിഹാരങ്ങള്ക്കും എല്ലാ പെന്‍ഷന്‍കാർക്കും പങ്കെടുക്കാമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.