ലൈബ്രറിക്ക് പുസ്തകങ്ങൾ നൽകി
1280373
Thursday, March 23, 2023 11:48 PM IST
നെടുമങ്ങാട്: എഐവൈഎഫ് ഉഴമലയ്ക്കൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുളപ്പട എൽപി സ്കൂൾ ലൈബ്രറിയിലേയ്ക്കു പുസ്തകങ്ങൾ സമാഹരിച്ചു നൽകി.
എഐവൈ എഫ് ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക രാജലക്ഷ്മി, എഐവൈഎഫ് മണ്ഡലം സെക്രട്ടറി കണ്ണൻ എസ്. ലാൽ, മേഖലാ സെക്രട്ടറി സന്ദീപ്, പ്രസിഡന്റ് ശരത്, മണ്ഡലം കമ്മിറ്റി അംഗം അതുൽ കൃഷ്ണൻ, മേഖലാ കമ്മിറ്റി അംഗം ശ്രീകുമാർ, അധ്യാപകൻ സലീം, വിജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
മണ്ണുകടത്ത്:
നെട്ടയത്ത് ടിപ്പർ ലോറി പിടികൂടി
പേരൂർക്കട: നെട്ടയം കാച്ചാണി ഭാഗത്ത് വട്ടിയൂർക്കാവ് എസ്ഐ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിൽ ടിപ്പർ ലോറി പിടികൂടി. മലമുകൾ ഭാഗത്തുനിന്നു കരമണ്ണ് കൊണ്ടുവരികയായിരുന്ന ടിപ്പർ ലോറിയാണ് പിടികൂടിയത്. കരമണ്ണ് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കു കടത്താൻ പാടില്ലെന്ന നിയമം നിലനിൽക്കവെയാണ് ഈ മണ്ണു കടത്ത്. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ടിപ്പറും മണ്ണും ജിയോളജി വകുപ്പിനു കൈമാറും.