നിയന്ത്രണംവിട്ട റോഡ്റോളർ പുരയിടത്തിലിറങ്ങി
1280363
Thursday, March 23, 2023 11:47 PM IST
നെടുമങ്ങാട് : ആര്യനാട് - പള്ളിവേട്ട റോഡിൽ പഴയ തെരുവ് എൽപി സ്കൂളിനു സമീപത്തു നിയന്ത്രണംവിട്ട റോഡ് റോളർ ഓട്ടോയിൽ ഇടിച്ച് സമീപത്തെ സ്വകാര്യ പുരയിടത്തിലേക്കിറങ്ങി.വിളപ്പിൽശാല സ്വദേശി ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. പള്ളിവേട്ടയിൽനിന്നും ആര്യനാട്ടേക്കു വരികയായിരുന്ന റോഡ് റോളറിന്റെ ബ്രേക്ക് പോയി നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇറക്കമുള്ള ഭാഗമായതിനാൽ റോഡ്റോളർ ഡ്രൈവർക്ക് നിയന്ത്രിക്കാൻ പറ്റിയില്ല.
കെട്ടിടം ഉദ്ഘാടനം
പൂജപ്പുര: ഭാരതീയ വിദ്യാഭവന് തിരുവനന്തപുരം കേന്ദ്രത്തിന്റെ കീഴില്‍ മണ്‍വിളയില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച കുലപതി ഡോ. കെ.എം. മുന്‍ഷി ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്മാന് കെ.എസ്. പ്രേമചന്ദ്രക്കുറുപ്പ് അധ്യക്ഷത വഹിക്കും. ചലച്ചിത്രതാരം ഇന്ദ്രന്‍സ്, സെക്രട്ടറി പ്രഫ. സി. മോഹനകുമാര്‍, കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, പ്രിന്‍സിപ്പല്‍ രാധാ വിശ്വകുമാര്‍ എന്നിവര്‍ പങ്കെടുക്കും. മൂന്നരക്കോടി രൂപ ചെലവില്‍ നിര്‍മിച്ച ബ്ലോക്കില്‍ നഴ്സറിയും ഓഡിറ്റോറിയവും പാര്‍ക്കിംഗ് ഏരിയയുമാണ് സജീകരിച്ചിരിക്കുന്നത്.