സ്കൂ​ൾ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, March 23, 2023 11:18 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന്താ​രാ​ഷ്ട്ര പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി മ​ച്ചേ​ല്‍ എ​ല്‍​പി സ്കൂ​ള്‍ ഇ​നി കൂ​ടു​ത​ല്‍ സ്മാ​ര്‍​ട്ടാ​കും. സ്കൂ​ളി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍​മി​ച്ച പു​തി​യ ബ​ഹു​നി​ല മ​ന്ദി​രം മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ഒ​ന്ന് മു​ത​ല്‍ നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഊ​ന്ന​ല്‍ ന​ല്‍​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി അ​ധ്യാ​പ​ക​ര്‍ പ​ഠ​ന​ത്തോ​ടൊ​പ്പം കു​ട്ടി​ക​ളു​ടെ പാ​ഠ്യേ​ത​ര ക​ഴി​വു​ക​ള്‍ കൂ​ടി ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും ഒ​രു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ടം നി​ര്‍​മി​ച്ച​ത്. ഇ​രു​നി​ല​ക​ളി​ലാ​യി ആ​റ് ക്ലാ​സ് മു​റി​ക​ള്‍,വ​രാ​ന്ത, ശു​ചി​മു​റി​ക​ള്‍ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.ഐ.​ബി. സ​തീ​ഷ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ല്‍ നേ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. കെ. ​പ്രീ​ജ , മ​ല​യി​ന്‍​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ. ​വ​ത്സ​ല​കു​മാ​രി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍,വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.