വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി
1280306
Thursday, March 23, 2023 11:18 PM IST
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കോടതിവിധിയുടെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. ഡിസിസിയുടെ ആഭിമുഖ്യത്തില്‍ റിസര്‍വ് ബാങ്കിനുമുമ്പിലേക്ക് നടത്തിയ മാർച്ചും ധര്‍ണയും കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
ഡിസിസി പ്രസിഡന്റ് പാലോട് രവി, എം.വിന്‍സന്റ് എംഎല്‍എ, ജി.എസ്.ബാബു, വി.എസ്.ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, ആര്.ലക്ഷ്മി, വീണാ എസ് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിഴിഞ്ഞം: കോൺഗ്രസ് കരുംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി.
കൊച്ചു തുറയിൽ നിന്നും ആരംഭിച്ച ജാഥ പുതിയതുറയിൽ സമാപിച്ചു. കോൺഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ആർ.ശിവകുമാർ , കരുംകുളം മണ്ഡലം പ്രസിഡന്റ് പരണിയം ഫ്രാൻസിസ്, കെപിസിസി അംഗം പുഷ്പം സൈമൺ, കെ.ജി. ജയകുമാർതുടങ്ങിയവർ നേതൃത്വം നൽകി.
നെടുമങ്ങാട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വായ് മൂടി കെട്ടി പ്രതിഷേധത്തിന് അഡ്വ.മഹേഷ് ചന്ദ്രൻ, നെട്ടിറച്ചി ജയൻ, അഡ്വ.അരുൺകുമാർ,കെ.ജെ ബിനു,ഹാഷിം റഷീദ്, മന്നൂർക്കോണം സജാദ്,വാണ്ട സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.