അപസ്മാര ബോധവത്കരണം: കൂട്ടയോട്ടം 26ന്
1280304
Thursday, March 23, 2023 11:18 PM IST
തിരുവനന്തപുരം: ലോക അപസ്മാര ബോധവത്കരണ ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. അക്കാഡമി ഓഫ് പീടിയാട്രിക് ന്യൂറോളജി കേരള ഘടകത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കൂട്ടയോട്ടം 26 ന് രാവിലെ ഏഴിന് ആക്കുളം ലുലുവിൽ നിന്ന് ആരംഭിക്കും.
അപസ്മാര രോഗത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാനും തെറ്റിദ്ധാരണകൾ മാറ്റാനുമുള്ള പ്രചരണ പരിപാടികളുടെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നതെന്ന് അക്കാദമി ഓഫ് പീടിയാട്രിക് ന്യൂറോളജി കേരളയുടെ സെക്രട്ടറി ഡോ. റോസ് മേരി ലോറൻസ് പറഞ്ഞു. കേരളത്തിൽ 14 വയസിന് താഴെയുള്ള ആറു ലക്ഷത്തോളം അപസ്മാര രോഗബാധിതരുണ്ട്. ഇവർ ഒറ്റയ്ക്കല്ല എന്ന സന്ദേശം നൽകാനാണ് പർപ്പിൾ റണ്‍ എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. ഫോൺ: 8547850826.