ബുക്ക്മാർക്കിന് പുതിയ ലോഗോ
1280302
Thursday, March 23, 2023 11:18 PM IST
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിനു കീഴിൽ വരുന്ന ബുക്ക്മാർക്കിനു പുതിയ ലോഗോ. ഇന്നലെ തിരുവനന്തപുരം മസ്ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാനാണ് ലോഗോ പ്രകാശനം ചെയ്തത്. പുസ്തക വിൽപനയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ബുക്ക്മാർക്കിന്റെ പ്രവർത്തനം സർക്കാർ വിപുലീകരിക്കുമെന്നും ഇതിന്റെ ഭാഗമായി പുസ്തക പ്രകാശനത്തിലേക്കും ബുക്ക് മാർക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കിയിലെ ഇറിഗേഷൻ മ്യൂസിയത്തിൽ ബുക്ക് മാർക്കിന് പുതിയ ശാഖ തുറക്കാനുള്ള അവസരം ജലസേചന വകുപ്പ് ഒരുക്കുമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ബുക്ക് മാർക്കിന്റെ ഫേയ്സ് ബുക്ക് പേജും മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രസാധക രംഗത്തേക്കു കൂടി കടക്കുന്നതു വഴി വായനാ ലോകത്തിന് പുതിയ പാത വെട്ടിത്തുറക്കാൻ ബുക്ക്മാർക്ക് അവസരം ഒരുക്കുമെന്ന് ചടങ്ങിൽ ആമുഖപ്രസംഗം നടത്തിയ ബുക്ക്മാർക്ക് മെന്പർ സെക്രട്ടറി ഏബ്രഹാം മാത്യു അറിയിച്ചു. എസ്.അനിൽ,രാജേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ലോഗോ രൂപകൽപന ചെയ്ത ലിങ്കു എബ്രാഹം, ബുക്ക് രൂപ കല്പന ചെയ്ത ഷിനോജ് അശോകൻ തുടങ്ങിയവരും സംബന്ധിച്ചു.