ഫേസ്ബുക്കിൽ വർഗീയ പരാമർശം: ഒരാൾ അറസ്റ്റിൽ
1280026
Wednesday, March 22, 2023 11:55 PM IST
പേരൂർക്കട: ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഒരാളെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. പാപ്പനംകോട് കരുമം കാപ്പിവിള സ്വദേശി രാജൻ (45) ആണ് അറസ്റ്റിലായത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഫേസ്ബുക്കിൽ വർഗീയത പരത്തുന്ന പോസ്റ്റിട്ടതിനെ തുടർന്നാണ് പോലീസ് നടപടി. ഇതേ തുടർന്ന് രാജൻ നിരീക്ഷണത്തിലാകുകയും വീണ്ടും പോസ്റ്റിട്ടതിനെ തുടർന്ന് അറസ്റ്റു ചെയ്യുകയുമായിരുന്നു. മുട്ടത്തറ സ്വദേശിയായ സതീശൻ എന്നയാളുടെ പേരിലും പോലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ രാജനെ കോടതിയിൽ ഹാജരാക്കി.
നെടുമങ്ങാട് ഗവ. ടൗൺ
എൽപിഎസിൽ വാർഷികം
നെടുമങ്ങാട് : നെടുമങ്ങാടിന്റെ അഭിമാന വിദ്യാലയമായ ഗവ. ടൗൺ എൽപിഎസും മോഡൽ നഴ്സറി സ്കൂളും "വർണ്ണ വിസ്മയം 2023' എന്ന പേരിൽ വാർഷികാഘോഷം നടത്തി. രണ്ട് ദിവസമായി സംഘടിപ്പിച്ച പരിപാടിയിൽ വിളംബര ഘോഷയാത്ര, പഠനമികവുകളുടെ പ്രദർശനം, പൊതു സമ്മേളനം, പ്രതിഭകളെ ആദരിക്കൽ, കലാവിരുന്ന് തുടങ്ങിയവ സംഘടിപ്പിച്ചു. സമാപന സമ്മേളനം നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു. സിനിമ- സീരിയൽ താരം റിയാസ് നർമകല മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് ബി. സതീശൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എൻ.എസ്. മിനിമോൾ, നഗരസഭാ കൗൺസിലർമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.